ഇത് സ്വപ്നങ്ങളുടെ ഇരിപ്പിടമാണ്............സ്വപ്നം കാണാനും ചിരിക്കാനും ചിന്തിക്കാനും പിണങ്ങാനും വീണ്ടും ഇണങ്ങാനും മാത്രം താൽപ്പര്യമുള്ളവർ ഇവിടേയ്ക്കു വരിക..........വാക്കുകളിലെ അഗ്നിയെ നെഞ്ചേറ്റുവാങ്ങുക...........
2010, ഒക്ടോബർ 21, വ്യാഴാഴ്ച
ലളിതഗാനം
ശാദ്വലഭൂമീ മലയാളം........... എന്റെ മാനസമുരളിയെ പാടിയുണർത്തിയ ഭാഷയുമിന്നീ മലയാളം........... (ശാദ്വലഭൂമി......) കളിവിളക്കിൻ തിരിനാളത്തിൽ വിടരുന്ന നവരസഭങ്ങിയെന്റെ മലയാളം................. പഞ്ചാരിമേളത്തിന്നുയരുന്ന താളത്തിൻ ഹ്ര്യദ്യസുഗന്ധമെന്റെ മലയാളം........... (ശാദ്വലഭൂമി....) സോപാനപ്പടിമുകളിൽ ഇടയ്ക്കതൻ ജീവനിൽ നിന്നുയരുന്ന നാദമെന്റെ മലയാളം........ കുഞ്ചന്റെ തുള്ളലും തുഞ്ചന്റെ കിളിപ്പാട്ടൂം ചെറുശ്ശേരി ഗാധയുമെൻ മലയാളം................. (ശാദ്വലഭൂമി.................)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ